Latest News >>>   Admissions Open ||   Virtual Student Development Programs >>>> | Basic Electronics |   | Robotics Design |   | Arduino Prototyping |    Skill Development Programmes (NULM)  >> Automotive Service Technician (Level-4)  |  | Sales Executive (VAS) | 

ഒരു ഗോവ൯ യാത്ര

                            മിക്കവരുടെയും ഇഷ്ട്ട സ്ഥലം ആണ് ഗോവ കേട്ടറിഞ്ഞുള്ള ഗോവയുടെ മനോഹരത്വം അത്രയുമുണ്ടല്ലോ.     അങ്ങനെ ഞാനും ഒന്ന് തീരുമാനിച്ചു ഗോവ ഒന്ന് കണ്ടേക്കാം എന്. ഈ ഞാൻ മാത്രം അല്ല കേട്ടോ... എന്റെ കുറച്ചു കൂട്ടുകാരും. ഈ കൂട്ടുകാർ എന് പറഞ്ഞാൽ കൂടെ പഠിക്കുന്ന ന൯പന്മാ൪.. അത് 2018 ഒരു മാർച്ച്‌ മാസം 28 ആയിരുന്നു. ആരോട് ഒക്കെയോ കടം വാങ്ങി ,കൈയിൽ കിട്ടിയത് എല്ലാം എടുത്ത് ഉച്ചക്ക് ഉള്ള ട്രെയിൻ പിടിക്കാൻ ഓടി.. അങ്ങനെ ഗോവ കാണാൻ ഇറങ്ങി. ട്രയിനിൽ കയറി ആണ് വീട്ടിൽ പോലും വിളിച്ചു പറയാൻ തീരുമാനിച്ചത്.. അതും വീട്ടിൽ നിന്ന് വിളിച്ചാൽ  വേറെ ഭാഷ കേട്ട് നീ എവിടെ ആടി എന്ന് ചോദിക്കുന്നതിലും നല്ലത് അങ്ങോട്ട് വിളിച്ചു പറയുന്നത് ആണ് നല്ലത് എന് തോന്നി.. അങ്ങനെ ഗോകർണം ഒരു ഇവന്റ് ഉണ്ട് ഞങ്ങൾ വോളന്റീർസ് ആയി പോകുന്നു എന്നും പറഞ്ഞു ഉച്ചക്ക് ഉള്ള 2:15 ന്റെ ട്രെയിനിൽ യാത്ര ആരംഭിച്ചു ... നല്ല തിരക്ക് ആയത് കൊണ്ട് കയറി മുകളിൽ ഇരുന്നു.. കേരള ബോർഡർ കടക്കുന്നത് വരെ മാത്രം ആണ് തിരക്ക് ഉണ്ടായത്.. അത് കഴിഞ്ഞു  ആർത്തു ഉല്ലസിച്ചു ആണ് ഞങ്ങൾ പോയത്.. കൊങ്കൺ റെയിൽവേ ആയിരുന്നു ഞങ്ങൾക്ക് കൂകി വിളിച്ചു ഉല്ലസിക്കാൻ പറ്റിയ സ്ഥലം.. ഇരുട്ട് ആയത് കൊണ്ട് ആരാ കൂകുന്നെ എന് ആർക്കും മനസിലാകില്ല എന്നത് ആയിരുന്നു ഞങ്ങൾടെ ധൈര്യം. അങ്ങനെ  മണിക്കൂറുകൾ നീണ്ട യാത്രക് ഒടുവിൽ ഞങ്ങൾ മഡ്‌ഗോൺ എത്തി.. സത്യം പറഞ്ഞാൽ ഞങ്ങൾ ഒക്കെ ക്ഷീണം കാരണം ഒന്നിനും കൊള്ളാതെ ആയി.. എത്രയും പെട്ടന്ന് റൂം എത്തണം എന്നത് മാത്രം ഉണ്ടായിരുന്നുള്ളൂ.. ഞങ്ങള്ടെ റൂം ബീച് ന്റെ അടുത്ത ആയിരുന്നു.. മഡ്‌ഗോൺ നിന്ന് പനാജി വരെ ബസ്സിന്‌ പോയി.. ഒരു കുഞ്ഞു അപാർട്മെന്റ് ആണ് ഞങ്ങൾ ഓൺലൈൻ വഴി ബുക്ക്‌ ചെയ്തത്. ഫ്രഷ് ആയതിന്ശേഷം സിനിമയയിൽ മാത്രം കണ്ടിട്ട് ഉള്ള ഗോവ കാണാൻ ഞങ്ങൾ ഇറങ്ങി. ഓഫ്‌ സീസൺ ആയിട്ട് പോലും ഒരുപാട് വിദേശികൾ ഉണ്ടായിരുന്നു. ഗോവ എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ബീച്ച് ആണ്. Colgotta, Anjuna, Baga ഇങ്ങനെ കുറച്ചു ബീച്ച് ഞങ്ങൾ പോയി അ൪മാദിച്ചു. അ൯ജുന ബീച്ച് വാട്ടർ സ്പോർട്സ് കണ്ടു നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ.. ക്യാഷ് ഇല്ലാത്തതും ചെറിയ ഒരു ഭയവും തന്നെ ആണ് കാരണം..Bom ബസിലിക്ക church ആയിരുന്നു കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ സ്ഥലം..യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ബോം ബസിലിക്കാ പള്ളി. വിശുദ്ധ ഫ്രാന്‍സിസ് സേവിയറിൻ്റെ   ഭൗതിക ശരീരം ഇവിടെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്. കൊളോണിയൽ ആർക്കിടെക്ചർ ന്റെ പ്രൗഢി മുഴിവനും എടുത്ത് കാണിക്കുന്ന ഒരു church ആണ് bom ബസിലിക്ക. 

ഈ പുറത്തു ഉള്ള കറക്കം അല്ലാതെ ഞങ്ങളുടെ അപാർട്മെന്റ് ഞങ്ങൾക് സ്വർഗം ആയിരുന്നു മൂന്നൂ ദിവസം .  സെൽഫ് കുക്കിംഗ്‌ എന്ന് പറഞ്ഞു മാഗി ആയിരുന്നു ഞങ്ങൾടെ മെയിൻ.  ക്യാഷ് ഇല്ലാതത് കൊണ്ട് ആണെന്ന് വിചാരിച്ചവർക്‌ തെറ്റി ഫസ്റ്റ് ഡേ തന്നെ ഗോവ ഫുഡ്‌ ഞങ്ങള്ടെ പലരെയും ചതിച്ചു. അതുകൊണ്ട് മാത്രം ഗോവ ഫുഡ്‌  ഞങ്ങൾ കുറച്ചു.. പക്ഷെ പറയാതെ വയ്യ വായിൽ വെക്കാൻ കൊള്ളാത്ത ഫുഡ്‌ ആണെകിൽ പോലും നല്ല കത്തി റേറ്റ് ആണ് ഫുഡിന് ഓക്കെ.. രാത്രി ഉള്ള ബീച്ച് സൈഡിലെ നടത്തം,കുറെ ടെ൯്റുകൾ പല കളർലൈറ്റുകൾ ഗോവ സൂപ്പർ ആണ് മക്കളെ എന്ന് അപ്പൊ ഒന്ന് തോന്നും.. ഇതിന് ശേഷമാണ് ആണ് ട്രാജഡി സംഭവിക്കുന്നത്.ഏതോ ഒരു നല്ലവൻ ആയ കള്ളൻ ഞങ്ങള്ടെ കൂട്ടത്തിൽ ഒരാളുടെ വാലറ്റ്, വാച്ച് ,ഇട്ട ചെരുപ്പ് വരെ അടിച്ചു മാറ്റി കൊണ്ട് പോയി.. നിർഭാഗ്യം എന്ന് പറഞ്ഞാ പോരെ ഫണ്ട്‌ ചെയ്ത ക്യാഷ് ഫുൾ ആ വാലറ്റ് ൽ ആയിരുന്നു..ആഹാ കിളി പോയി എന്ന അവസ്ഥ ആയിപ്പോയി.. ഒരു നിമിഷം കൊണ്ട് പലതും ചിന്തിച്ചു ഞങ്ങൾ ഓരോരുത്തരും.. ലാസ്റ്റ് ഒരു പരാതി ഒക്കെ പോലീസ് സ്റ്റേഷൻ കൊണ്ട് കൊടുത്തു ബൈ ബൈ ഗോവ പറയണ്ട അവസ്ഥയിൽ എത്തി.  കാണാൻ കുറച്ചു സ്ഥലങ്ങൾ കൂടി ബാക്കി വെച്ച് പനാജിയിൽ നിന്നും വണ്ടി കയറി .ഗോവ വിട്ട സങ്കടത്തിൽ ഇനി  എന്തെകിലും ആകട്ടെ എന്ന് വിചാരിച്ചു റെയിൽവേ സ്റ്റേഷൻ നിന്ന് ഒരു ബിരിയാണിയും കഴിച്ചു ഞങ്ങൾ ഗോവ യോട് വീണ്ടും തിരുച്ചു വരാം എന്ന് പറഞ്ഞു വീട്ടിലേക്ക് മടങ്ങി.