Latest News >>>   Admissions Open ||   Virtual Student Development Programs >>>> | Basic Electronics |   | Robotics Design |   | Arduino Prototyping |    Skill Development Programmes (NULM)  >> Automotive Service Technician (Level-4)  |  | Sales Executive (VAS) | 
Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Tourism



ടൂറിസം


ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മേഖലയാണ് ടൂറിസം. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണനോപാഥിയാണ് ഇന്ന് ടൂറിസം. ചെറിയ നിക്ഷേപത്തിലൂടെ ഈ മേഖലയിൽ നിന്ന് ധാരാളം പണം സമ്പാദിക്കാം എന്നത് കൊണ്ട് തന്നെ ഇന്ന് പല രാജ്യങ്ങളും അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഈ മേഖലയില്‍ ചിലവാക്കുന്നു. 

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ന് ലോകമെമ്പാടും ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് അറിയാനും അവ സന്ദര്‍ശനം നടത്താനും യാതൊരു ബുദ്ധിമുട്ടുമില്ല. ടൂറിസം ഒരു വ്യവസായമാണ്, ഇതിലൂടെ പ്രകൃതിയെ അതിന്റേതായ സൗന്ദര്യത്തിലും അല്ലാതെയും വിളിക്കുകയാണ് ചെയ്യുന്നത്. പക്ഷേ അത് വളരെ പരിമിതമായ കാലത്തേക്കും സമയത്തേക്കും മാത്രമേ ഉള്ളു. 

മാനസികമായും ശാരീരികമായും ഒരു രാജ്യത്തിന്റെ ഇതാര ഭാഗങ്ങളൊ വിവിധ രാജ്യങ്ങളൊ സന്ദര്‍ശിക്കുന്നവരാണ് ടൂറിസ്റ്റ്. ഒരു സ്ഥലത്ത്‌ ചുരുങ്ങിയത് 24 മണിക്കൂര്‍ എങ്കിലും ചിലവഴിക്കുന്നവരാണ് ടൂറിസ്റ്റ്. ടൂറിസ്റ്റ് എന്ന വാക്ക് ഉത്ഭവിച്ചത് ടോർണസ് എന്ന ലാറ്റിന്‍ പാദത്തില്‍ നിന്നുമാണ്. 

മറ്റ് വ്യവസായങ്ങളുമായി താരതമ്യം ചെയ്യുബോൾ കുറഞ്ഞ മൂലധനം കൊണ്ട്‌ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നത് ടൂറിസത്തിന്റെ വലിയ പ്രത്യേകതയാണ്. ദൃശ്യമനോഹാരിത, അനുകൂല കാലാവസ്ഥ, വൃത്തിയുള്ള പരിസരം മുതലായവ ടൂറിസത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. 

ടൂറിസത്തിന്റെ പ്രധാന തരംതിരിവുകളാണ് ദേശീയ - അന്തർദേശീയ ടൂറിസം ( Domestic - International).  ഒരു രാജ്യത്തിന്റെ പ്രതിഛായ ടൂറിസത്തിലൂടെ പ്രതിഫലിക്കുന്നു. സാംസ്കാരിക കൈമാറ്റം നടക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു. 

ടൂറിസം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന മേന്മകള്‍ നിരവധിയാണ്. 
  • ദേശീയ വരുമാനം കൂട്ടുന്നു. 
  • ധാരാളം തൊഴിൽ സാധ്യതകള്‍ സൃഷ്ടിക്കുന്നു. 
  • ബാലൻസ് ഓഫ് പേമെന്റ് വർദ്ധിപ്പിക്കുന്നു. 
  • പൊതു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. 
  • വിദേശ നാണയ വരുമാനം കൂട്ടുന്നു. 

തുടങ്ങിയവ ചിലത് മാത്രം. 
ടൂറിസം ഇന്നു ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ മേഖലയാണ്. പല രാജ്യങ്ങളും കോടി കണക്കിന് രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.. 

(next topic : കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ടൂറിസത്തിന്റെ പങ്ക്‌.)